അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നിൽപ്​ സമരം നടത്തും

തിരുവനന്തപുരം: അറബി ഭാഷയോട്​ സംസ്​ഥാന സർക്കാർ തുടരുന്ന പാർശ്വവത്​കരണ സമീപനത്തിൽ പ്രതിഷേധിച്ച്​ സെക്ര​േട്ടറിയറ്റിനു മുന്നിൽ വ്യാഴാഴ്ച രാവിലെ 11 മുതൽ നിൽപ്​ സമരം നടത്തുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി അറിയിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്​ഘാടനം ചെയ്യും. ജൂൺ മുതൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ നൽകിയപ്പോൾ അറബി ഭാഷയെ അവഗണിച്ചു. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിൽ ക്ലാസുകൾ അനുവദിച്ചപ്പോൾ അത്​ അവധി ദിവസങ്ങളിൽ മാത്രമാക്കി. ഇപ്പോൾ കൃത്യമായ ടൈം ടേബിളുകളില്ലാതെ വരാനിരിക്കുന്ന ക്ലാസുകൾ ഒന്നിച്ച് യൂ ട്യൂബിൽ അപ് ലോഡ് ചെയ്തിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.