എം.ബി.ബി.എസ്/ബി.ഡി.എസ്: എൻ.ആർ.ഐ താൽക്കാലിക കാറ്റഗറി ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ/ഡൻെറൽ കോളജുകളിൽ ലഭ്യമായ 15 ശതമാനം എൻ.ആർ.ഐ ​േക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് വിദ്യാർഥികളുടെ താൽക്കാലിക കാറ്റഗറി ലിസ്​റ്റ്​ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. നവംബർ മൂന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരമുള്ള രേഖകൾ നിശ്ചിത സമയത്തിനകം സമർപ്പിച്ചവരെ പരിഗണിച്ചാണ് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചത്. സ്വശ്രയ മെഡിക്കൽ​ ഡൻെറൽ കോളജുകളിലെ എൻ.ആർ.ഐ ​േക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തു​േമ്പാൾ താൽപര്യമുള്ള കോളജുകളിലെ എൻ.ആർ.ഐ ​േക്വാട്ട ഓപ്ഷനുകൾ തെരഞ്ഞെടുത്തിരിക്കണം. എൻ.ആർ.ഐ ​േക്വാട്ട ഓപ്ഷനുകൾ രജിസ്​റ്റർ ചെയ്യാത്ത വിദ്യാർഥികളെ അവർ എൻ.ആർ.ഐ പ്രൊവിഷനൽ കാറ്റഗറി ലിസ്​ററ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും എൻ.ആർ.ഐ ​േക്വാട്ടയിലെ അലോട്ട്മൻെറിനായി പരിഗണിക്കില്ല. കൂടാതെ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നിവയിൽപെട്ട വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമേ രണ്ടാം കേരളീയേതരൻ വിഭാഗത്ത എൻ.ആർ.ഐ ​േക്വാട്ടയിലേക്ക്​ പരിഗണിക്കുകയുള്ളൂ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.