നഗരസഭയില്‍ സ്ഥാനാര്‍ഥി നിർണയ തര്‍ക്കങ്ങളില്‍ വീര്‍പ്പുമുട്ടി യു.ഡി.എഫും ബി.ജെ.പിയും

ആറ്റിങ്ങല്‍: . എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് നാല് ദിവസമായിട്ടും യു.ഡി.എഫിലും ബി.ജെ.പിയിലും തര്‍ക്കങ്ങള്‍ ബാക്കിയാണ്. യു.ഡി.എഫ് പട്ടിക തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പത്തോളം വാര്‍ഡുകളില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നേതൃത്വത്തിന് അന്തിമതീരുമാനത്തിലെത്താന്‍ കഴിയുന്നില്ല. ആദ്യം തീരുമാനിച്ച പല സ്ഥാനാര്‍ഥികളെയും ഇതിനകം മാറ്റി പകരം ആളിനെ നിശ്ചയിച്ചു. നിലവില്‍ തീരുമാനിച്ചുറപ്പിച്ച പല വാര്‍ഡുകളിലും വിമത ഭീഷണിയുമുണ്ട്. നോമിനേഷന്‍ ആരംഭിച്ചിട്ടും സ്ഥാനാര്‍ഥി നിർണയം പൂര്‍ത്തിയാകാത്തതില്‍ പ്രവര്‍ത്തകരും അസ്വസ്ഥരാണ്. കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം ഇതിനകം സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ വേണ്ടി ജനകീയരായ ചിലരെ മാറ്റാന്‍ ശ്രമിക്കുന്നതാണ് നിലവിലെ പ്രധാന തര്‍ക്കം. ജനറല്‍ സീറ്റുകളിലാണ് തര്‍ക്കം തുടരുന്നതും. വനിത സീറ്റുകളില്‍ സ്ഥാനാര്‍ഥി നിർണയം പൂര്‍ത്തിയായിക്കഴിഞ്ഞു. ബി.ജെ.പിക്ക് പല സീറ്റുകളിലും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. 31 വാര്‍ഡുകളിലും വിജയസാധ്യതയുള്ളവരെ തന്നെ രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനനുസൃതമായി സ്ഥാനാര്‍ഥി നിർണയം നടത്തി വന്നപ്പോഴാണ് പല വാര്‍ഡുകളിലും അനുയോജ്യമായ വ്യക്തികളെ കണ്ടെത്തുന്നതിന് കഴിയാതെ വന്നത്. വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ ഒന്നിലധികം പേര്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്നതും നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. താല്‍പര്യമുള്ളവര്‍ വിവിധ നേതാക്കള്‍ വഴി സമ്മര്‍ദം തുടരുകയാണ്. അതിനാല്‍ തന്നെ പ്രഖ്യാപനം വരുന്നത് വരെയും നിലവില്‍ തീരുമാനിച്ചിട്ടുള്ള വാര്‍ഡുകളില്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. തര്‍ക്കങ്ങളില്ലാത്ത വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി സ്ഥാനാര്‍ഥി നിർണയം നടത്തി പ്രഖ്യാപിച്ച എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികള്‍ക്കും വാര്‍ഡ് തല തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്കും പ്രത്യേകം പരിശീലനങ്ങള്‍ നല്‍കി. കണ്‍വെന്‍ഷനുകളുടെ തീയതിയും നിശ്ചയിച്ചു. പ്രസാദി​ൻെറ കുടുംബത്തെ സഹായിക്കാൻ സഹായസമിതിയായി ആറ്റിങ്ങല്‍: മണ്ണിടിഞ്ഞുവീണ് മരിച്ച പ്രസാദി​ൻെറ നിര്‍ധന കുടുംബത്തെ സഹായിക്കാനായി കുടുംബ സഹായസമിതിക്ക് രൂപം നല്‍കി. കഴിഞ്ഞ ദിവസം വക്കത്ത്് കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച വക്കം തൈവിളാകം വീട്ടില്‍ ലളിത-പ്രസന്നന്‍ ദമ്പതികളുടെ മകന്‍ പ്രസാദി​ൻെറ നിര്‍ധന കുടുംബത്തെ സഹായിക്കാനാണ്​ നാട്ടുകാര്‍ ഒത്തുകൂടിയത്​. ഗുരുതരമായ രോഗം ബാധിച്ച ഭാര്യയും പ്രായമായ മാതാപിതാക്കളും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബത്തി​ൻെറ ഏക അത്താണിയായിരുന്നു പ്രസാദ്. പ്രസാദി​ൻെറ മരണത്തോടെ ഭാവി ജീവിതം വഴിമുട്ടി നില്‍ക്കുന്നു. സര്‍ക്കാറില്‍നിന്നു ലഭിച്ച വീടി​ൻെറ പണി പൂര്‍ത്തിയാക്കാനായിട്ടില്ല. മാതാപിതാക്കളുടെ ചികിത്സക്ക് മറ്റ് മാര്‍ഗങ്ങളില്ല. പ്രസാദ് കൂലിവേല ചെയ്ത് കൊണ്ടുവരുന്ന ഏകവരുമാനത്തിലായിരുന്നു ഏഴുപേരടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. അച്ഛന്‍ പ്രസന്നന്‍ രോഗാവസ്ഥയിലാണ്. അമ്മ ലളിത കിടപ്പിലാണ്. മാതാപിതാക്കളുടെ മരുന്നു വാങ്ങാന്‍ തന്നെ മാസം അയ്യായിരം രൂപയോളം ചെലവാകും. ബി. സത്യന്‍ എം.എല്‍.എ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ വീട് സന്ദര്‍ശിക്കുകയും കുടുംബസഹായ നിധി രൂപവത്​കരിക്കുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ സൗമ്യയുടെ പേരില്‍ വക്കം എസ്.ബി.ഐയില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67345691500. ഐ.എഫ്.എസ്.സി കോഡ് SBIN0070050. ഫോണ്‍: 7594800146 ഫോട്ടോ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.