എ.ഡി.ജി.പി മനോജ് എബ്രഹാമിന് പുരസ്കാരം

തിരുവനന്തപുരം: കേരള മാനേജ്മൻെറ്​ അസോസിയേഷ​ൻെറ 2020ലെ ടെക്നോളജി ലീഡർഷിപ്​ പുരസ്കാരം എ.ഡി.ജി.പിയും സൈബർഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമിന​്.​ പൊലീസിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് പരിഗണിച്ചാണ് പുരസ്കാരം. ഇൻറർനാഷനൽ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂൺ 2009 മുതൽ 2020 വരെ തുടർച്ചയായി 13 തവണ നടത്തി കേരള പൊലീസി​ൻെറ പ്രശസ്തി ലോകമെങ്ങും എത്തിച്ചതിനും ഇന്ത്യയിലാദ്യമായി പൊലീസിൽ സൈബർ റിസർച് സൻെറർ സൈബർഡോം സ്ഥാപിച്ചതിനും കേസന്വേഷണം സൈബർ സെല്ലുകളുടെ സഹായത്തോടെ ശാസ്ത്രീയമാക്കിയതും ബഹുമതിക്ക്​ പരിഗണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.