ഇടവയിൽ ചരിത്രം തിരുത്താനുറച്ച് കോൺഗ്രസും തുടർഭരണത്തിന് എൽ.ഡി.എഫും

വർക്കല: ഇടവ പഞ്ചായത്തി​ൻെറ ഭരണചരിത്രം എന്നും ഇടതിനൊപ്പമാണ്. ഒരിക്കൽ പാതിക്കു​െവച്ചും തൊട്ടടുത്ത തവണ മത്സരിച്ച് ജയിച്ചും യു.ഡി.എഫ് അധികാരത്തിലെത്തിയതൊഴിച്ചാൽ ഇടവ ചുവന്നുതന്നെയാണ്. തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിക്കുന്ന ഇടവ പഞ്ചായത്തില്‍ ഇത്തവണ മാറ്റമുണ്ടാകുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്. സ്ഥാനാര്‍ഥികളെ വളരെ നേരത്തേ തന്നെ നിശ്ചയിച്ച് ഇരു മുന്നണികളും പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡൻറും നിലവിലെ വൈസ് പ്രസിഡൻറുമടക്കം പരിചയസമ്പന്നരെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. എന്നാൽ പതിവിന് വിപരീതമായി വളരെ നേരത്തേ തന്നെ സ്ഥാനാർഥികളെ തീരുമാനിച്ചും പുതുമുഖങ്ങളെ രംഗത്തിറക്കിയുമാണ് യു.ഡി.എഫ് പഞ്ചായത്ത് പിടിക്കാനിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നുണ്ട്. എല്‍.ഡി.എഫാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന്. 2015ല്‍ ആകെയുള്ള 17 സീറ്റില്‍ 10ല്‍ വിജയിച്ചാണ് ഇടത് അധികാരത്തിലേറിയത്. എല്‍.ഡി.എഫില്‍ സി.പി.എം 13ഉം സി.പി.ഐ മൂന്നും സീറ്റുകളില്‍ മത്സരിക്കുന്നു. യു.ഡി.എഫില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ബി.ജെ.പിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. ഇത്തവണ അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിനാണ്. സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. എന്നാൽ സി.പി.ഐയുടെ സ്ഥാനാര്‍ഥി നിർണയം അവസാനവട്ട ചർച്ചയിലാണ്. മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ എ. ബാലിക് 15ാം വാര്‍ഡിലും നിലവിലെ വൈസ് പ്രസിഡൻറ്​ ഹര്‍ഷദ് സാബു 16ലും എസ്.എഫ്.ഐ ജില്ല സെക്രട്ടറി റിയാസ് വഹാബ് 11ലും മത്സരിക്കുന്നു. വാര്‍ഡ് ഒന്നില്‍ സുനില, രണ്ടില്‍ ജെസി. മൂന്നില്‍ സജികുമാര്‍, ഏഴില്‍ ശുഭ, എട്ടില്‍ ശ്രീദേവി, ഒമ്പതില്‍ വി.സതീശന്‍, 10ല്‍ ജെസി എന്നിവര്‍ മത്സരിക്കും. 12ല്‍ നസീഫ്, 13ല്‍ ഷബ്‌ന, 14ല്‍ മുരളീധരന്‍നായര്‍ എന്നിവര്‍മരാണ് സ്ഥാനാര്‍ഥികൾ. യുവതക്ക് മുൻതൂക്കം നൽകിയും പുതുമുഖങ്ങളും നേരത്തേ കളത്തിലിറക്കിയുമാണ് യു.ഡി.എഫ് പോരിനിറങ്ങുന്നത്. വാർഡ് 1. എസ്. പ്രിഥിലിഭായി, 2.ബി. അഹല്യ,3. സി. അശോകന്‍, 4. എസ്. ബിന്ദു മോഹനന്‍, 5. കെ. അശോക് കുമാര്‍, 6. മഞ്ചുകുമാരി, 7. എല്‍. ബിന്ദു, 8.ബി.ജി. രേഖ, 9. വി. ബൈജു, 10. സുഗന്ധി, 11.യു. തൗഹീല്‍, 12. എം. മുബാറക്, 13. എസ്. സജീന, 14. എം. ബുര്‍ഹാനുദ്ദീന്‍, 15. എം. ജെസീഫ്, 16. റഹ്മാന്‍ അബ്​ദുല്‍, 17. സജിത. ബി.ജെ.പി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.1. രമ്യ പ്രമോദ്, 2. വിനീത, 3. മണികണ്ഠന്‍ നായര്‍, 4. ഷീബ, 5. ചീനകാവ് ബിനു, 6. ദിവ്യ സുനില്‍, 7.രശ്മി, 8. സന്ധ്യ ബിജു, 9. പ്രസന്നന്‍, 10. രമ, 11. മഹിഷ്ണു, 12.സന്തോഷ്, 13. ബേബി ശ്രീജ, 14 .സന്തോഷ്, 15. പ്രമോദ് രാജ്, 16.രവീന്ദ്രന്‍, 17. സിന്ധു അനില്‍ ഇടവയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്. എല്‍.ഡി.എഫ് -10 (സി.പി.എം -9, സി.പി.ഐ - 1) യു.ഡി.എഫ് -6 (കോണ്‍ഗ്രസ് -6), ബി.ജെ.പി -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.