ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​: ഡോ.കെ. ജയകുമാർ പുതിയ ഡയറക്​ടർ

െസന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിയെതുടർന്നാണ്​ നടപടി തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കല്‍ സയന്‍സ്​ ഡയറക്ടറായി (ഇൻചാർജ്​) കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ പ്രഫസർ ഡോ. കെ. ജയകുമാറിനെ നിയമിച്ചു. ഡയറക്ടറായിരുന്ന ഡോ. ആശ കിഷോറി​​ൻെറ കാലാവധി നീട്ടിയ ഇൻസ്​റ്റിറ്റ്യൂഷനല്‍ ബോഡി തീരുമാനം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ റദ്ദാക്കിയതിനെതുടർന്നാണ്​ നടപടി. ജൂലൈയിലാണ് ഡയറക്ടറുടെ കാലാവധി അഞ്ചുവർഷ​ത്തേക്ക്​ ഇൻസ്​റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്. ഇൗ ഉത്തരവാണ്​ റദ്ദാക്കിയത്​. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിക്കാന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. കാലാവധി നീട്ടിക്കൊണ്ട് ഇൻസ്​റ്റിറ്റ്യൂട്ട് പ്രസിഡൻറി​ൻെറ ​ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂൺ 15 നും ജൂൺ 28 നും കത്ത് നൽകിയിരുന്നു. 2001ല്‍ ശ്രീചിത്രയില്‍ പ്രഫസറായി ജോലിയില്‍ പ്രവേശിച്ച പുതിയ ഡയറക്​ടർ ഡോ. കെ. ജയകുമാര്‍ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വകുപ്പ് മേധാവി, ശ്രീചിത്ര ഗവേണിങ്​ ബോഡി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.