ലോട്ടറി ടിക്കറ്റില്‍ ഭാഗ്യനമ്പര്‍ പതിച്ച് പണം തട്ടിയയാൾ പിടിയില്‍

പാറശ്ശാല: കേരള സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യനമ്പര്‍ വ്യാജമായി പതിച്ച് പണം തട്ടിയെടുക്കുന്ന വിരുതനെ പാറശ്ശാല പൊലീസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി വിളവന്‍കോട് സ്വദേശി സെയ്തലി (38)യെയാണ് പിടികൂടിയത്. ശനിയാഴ്ച ലോട്ടറി വില്‍പനക്കാരനായ പ്ലാമൂട്ടുക്കട സ്വദേശിയായ മഹേഷിന്​ നമ്പര്‍ വ്യാജമായി പതിച്ച ടിക്കറ്റ് കൈമാറുകയുമായിരുന്നു. ആറുമാസം മുമ്പത്തെ ഭാഗ്യനമ്പര്‍ പതിച്ച് 5000 രൂപ സമ്മാനമുള്ളതായി കാട്ടി 2500 രൂപ കൈപ്പറ്റുകയും ബാക്കി വന്നതുകക്ക്​ ടിക്കറ്റുകള്‍ വാങ്ങി മുങ്ങുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങരയില്‍ എത്തി വീണ്ടും തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ ഏജൻറുമാർ ഇയാളെ തടഞ്ഞു​െവച്ച് പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. ഇയാളെ അറസ്​റ്റ്​ ചെയ്തത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി ഏജൻറുമാരാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍, വാദികളുടെ മൊഴി​െയടുക്കാതെ ഏജൻറുമാരെ മണിക്കൂറുകള്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നതായി ആക്ഷേപമുണ്ട്. sayyathale ചിത്രം: പിടിയിലായ പ്രതി സെയ്തലി (38)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.