തെക്കന്‍ കുരിശുമലയില്‍ ജപമാല മാസാചരണ സമാപനം

വെള്ളറട: രാജ്യാന്തര തീർഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ജപമാല മാസാചരണത്തി​ൻെറ സമാപന ആഘോഷങ്ങള്‍ നടന്നു. രാവിലെ മുതല്‍ അഞ്ചില്‍ കൂടാത്ത അനേകം ചെറുസംഘങ്ങള്‍ നെറുകയിലേക്ക്​ ജപമാല പദയാത്ര നടത്തി. കര്‍മ്മലമാതാമലയിലേക്കും ഒട്ടേറെ ഭക്തര്‍ ജപമാല പ്രാർഥനക്കായി എത്തി. തീർഥാടനകേന്ദ്രം കമ്മിറ്റിയംഗങ്ങള്‍ തീർഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. വൈകീട്ട്​ അഞ്ചിന്​ സംഗമവേദിയില്‍ സമാപന ശുശ്രൂഷകള്‍ നടന്നു. സമാപന ദിവ്യബലിക്ക്​ ഫാ. ഷാജ്കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീർഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സൻെറ്​ കെ. പീറ്റര്‍ ആമുഖസന്ദേശം നല്‍കി. ഡോ. ഗ്രിഗറി ആര്‍ബി മരിയന്‍ പ്രഭാഷണം നടത്തി. കോവിഡ്-19 മാനദണ്ഡം അനുസരിച്ചാണ് ശുശ്രൂഷകള്‍ നടന്നത്. ചിത്രം. കെ.ആര്‍.എല്‍.സി.സി ലൈയ്​റ്റി കമീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.