കൊല്ലം: സാമൂഹികവിവേചനം ഇപ്പോഴും നിലനിൽക്കെ, എല്ലാ അധികാരങ്ങളുെടയും ഉടമകളായ സവർണർക്ക് സംവരണം നൽകാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ്. പ്രത്യക്ഷസമരത്തിൻറ തുടക്കം കുറിച്ച് നവംബർ 18ന് സെക്രേട്ടറിയറ്റ് നടയിലും ജില്ല ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് അഡ്വ.പി.ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടി പി. വാമദേവൻ, വൈസ് പ്രസിഡൻറുമാരായ വി. രാജഗോപാൽ, വി. അപ്സലൻ, കെ.പി. അപ്പുക്കുട്ടി, കരമന ബാലകൃഷ്ണൻ, സെക്രട്ടറിമാരായ എ.വി. കൃഷ്ണൻ, കോട്ടക്കകം ജയകുമാർ, പി.കെ. തമ്പി, കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.