നെടുമങ്ങാട്: സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് അഞ്ചുവർഷംകൊണ്ട് ആനാട് പഞ്ചായത്തിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പഞ്ചായത്തുകളിൽ മികച്ച രീതിയില്‍ മാതൃകാപദ്ധതികൾ ഏറ്റെടുക്കാനും മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയായി പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും ആനാട് ഗ്രാമപഞ്ചായത്തിന് സാധിച്ചതിന് അദ്ദേഹം അഭിനന്ദിച്ചു. ആനാട് ഗ്രാമപഞ്ചായത്തിൻെറ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ഫയര്‍ഫോഴ്സിൻെറ അവാര്‍ഡിന് അര്‍ഹനായ സി.എസ്. കുമാര്‍ലാലിനെ പ്രതിപക്ഷനേതാവ് ആദരിച്ചു. വൈസ്പ്രസിഡൻറ് ഷീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആറാംപള്ളി വിജയരാജ്, ഷീബാബീവി, അക്ബര്‍ഷാന്‍, ആര്‍അജയകുമാര്‍, വഞ്ചുവം ഷറഫ്, ടി. സിന്ധു, പുത്തന്‍പാലം ഷഹീദ്, എം.പ്രഭ, ടി.സതികുമാര്‍, മൂഴി സുനില്‍, ആര്‍.എസ് ദിവ്യ, പഞ്ചായത്ത് സെക്രട്ടറി എം.അഷറഫ് എന്നിവര്‍ സംസാരിച്ചു. ചിത്രം inaguration
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.