കല്ലമ്പലം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നിന്ന് എം.എ സംസ്കൃതം (ജനറൽ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നാവായിക്കുളം മരുതിക്കുന്ന് അൽ സുമയ്യ മൻസിലിൽ ഷാഹുൽ ഹമീദിൻെറയും സുഹറാബീവിയുടെയും മകളും ഞാറയിൽകോണം തടത്തിൽവിളയിൽ അസീറിൻെറ ഭാര്യയുമായ അൽ സുമയ്യാറാണിയെ എസ്.ഡി.പി.ഐ മരുതിക്കുന്ന് വാർഡ് കമ്മിറ്റി ആദരിച്ചു. നസീറുദ്ദീൻ കപ്പാംവിള ഉപഹാരം നൽകി. ചടങ്ങിൽ ഭാരവാഹികളായ അമീർ വള്ളവനാട്ടുകോണം, ഹാഷിം പലവക്കോട് എന്നിവരും സംബന്ധിച്ചു. Adharam ചിത്രം: എം.എ സംസ്കൃതം ജനറൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അൽ സുമയ്യാറാണിയെ എസ്.ഡി.പി.ഐ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.