കല്ലമ്പലം: വസ്തുസംബന്ധമായ രേഖകൾ ലഭിക്കാനായി താലൂക്ക് ഓഫിസിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ അമിത ഫീസ് ഈടാക്കുകയും പകർപ്പുകൾ നൽകാതിരിക്കുകയും ചെയ്ത പരാതിയിൽ പകർപ്പ് നൽകാനും തുക തിരിച്ചുനൽകാനും സംസ്ഥാന വിവരാവകാശ കമീഷൻെറ ഉത്തരവ്. കല്ലമ്പലം ശ്രീശൈലത്തിൽ മധുസൂദനൻ നായർ സംസ്ഥാന വിവരാവകാശ കമീഷന് നൽകിയ അപ്പീലിലാണ് സുപ്രധാന ഉത്തരവ്. കോടതിയിലുള്ള ഒരു കേസ് സംബന്ധമായി മധുസൂദനൻ നായർ ചിറയിൻകീഴ് താലൂക്ക് ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നൽകിയ വിവരാവകാശ അപേക്ഷയിൽ ഫീസിനത്തിൽ 742 രൂപ അടച്ചിട്ടും രേഖകൾ ലഭിക്കാതെ വന്നപ്പോൾ ഒന്നാം അപ്പീൽ അധികാരിയായ എൽ.ആർ സെക്ഷനിലെ തഹസിൽദാർക്ക് അപ്പീൽ നൽകുകയും നടപടിയുണ്ടാകാത്തതിനെ തുടർന്ന് സംസ്ഥാന വിവരാവകാശ കമീഷണർക്ക് രണ്ടാം അപ്പീൽ നൽകുകയുമായിരുന്നു. അപ്പീലിൽ വിശദമായ അന്വേഷണം നടത്തിയ കമീഷൻ വിവരാവകാശ പകർപ്പിനായി ഈടാക്കിയ ഫീസ് മുഴുവനും തിരികെ നൽകാനും പരാതിക്കാരൻ ആവശ്യപ്പെട്ട രേഖകൾ സൗജന്യമായി നൽകാനും ഉത്തരവിടുകയായിരുന്നു. വിദ്യാർഥികളെ ആദരിച്ചു കല്ലമ്പലം: ഭാരതീയ ദലിത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സജിൻ അധ്യക്ഷനായി. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി മുഖ്യപ്രഭാഷണം നടത്തി. കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം കല്ലമ്പലം: കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വീട്ടിലെ ജനൽ കമ്പി വളച്ച് അകത്തുകടന്ന മോഷ്ടാവ് പണവും മിക്സിയും കവർന്നു. കല്ലമ്പലം കരവാരം എച്ച്.എന്നിന് സമീപം വീട്ടമ്മ മാത്രം താമസിക്കുന്ന വീട്ടിലാണ് മോഷണം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് വക്കത്തുള്ള ചികിത്സ കേന്ദ്രത്തിലായിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കല്ലമ്പലം പൊലിസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.