ബാലരാമപുരം: പാർട്ടി ഓഫിസുകളിൽ സ്ഥാനാർഥി നിർണയ ചർച്ച സജീവം. ജില്ല നേതാക്കൾമുതൽ താഴേത്തട്ടിലുള്ളവർവരെ സീറ്റ് ആവശ്യപ്പെട്ട് ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഒന്നിലധികംപേർ സ്ഥാനാർഥികളാകണമെന്ന മോഹവുമായി രംഗത്തുള്ളതാണ് സ്ഥാനാർഥി നിർണയം വൈകാൻ കാരണം. എന്നാൽ, സംസ്ഥാന നേതാക്കളെ ഇടപെടുത്തി സീറ്റ് വാങ്ങുന്നതിനുള്ള കളികളും പല വാർഡിലും നടക്കുന്നുണ്ട്. സീറ്റ് നിർണയം പൂർത്തിയാകാത്ത പല വാർഡിലും സ്വതന്ത്രന്മാരുടെ പ്രചാരണം തുടങ്ങി. ബാലരാമപുരം പഞ്ചായത്തിൽ മുന്നണികളിലെ ഘടകകക്ഷികൾ കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. അടുത്തതവണ പരിഹരിക്കാമെന്ന് പറഞ്ഞ് നേതാക്കൾ ഘടകകക്ഷികളെ കൂടെ നിർത്താൻ ശ്രമിക്കുന്നതും കാണാം. പലരും പരസ്യവിമർശനം നടത്തുന്നുണ്ട്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ വാർഡുകളിൽ പ്രചാരണം തുടങ്ങി. സാമുദായിക വോട്ടുകൾ ലക്ഷ്യമിട്ടും പാർട്ടികൾ രംഗത്തുണ്ട്. മരണവീടുകളിലും വിവിധ പരിപാടികളിലും നേതാക്കളുടെ സാന്നിധ്യം സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.