മയക്കുഗുളികയും കഞ്ചാവും വിൽപന: രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ മയക്കുഗുളികകളും കഞ്ചാവും വിറ്റ രണ്ടുപേരെ പിടികൂടിയെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കുമാരപുരം ആവണത്ത് വിളാകം വീട്ടിൽ കൃഷ്ണദാസ് (29), പാൽക്കുളങ്ങര തേങ്ങപ്പുര ലെയിന്‍ ലക്ഷ്മിവിളാകം ശിവകൃപവീട്ടില്‍ ശംഭുദേവ് (27)എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇവരിൽനിന്ന്​ വിൽപനക്ക്​ കൊണ്ടുവന്ന 70 നൈട്രോസൺ ഗുളികകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ആശുപത്രികളിൽനിന്ന്​ ഒ.പി ടിക്കറ്റെടുത്ത് മാനസികവിഭ്രാന്തിയുള്ള രോഗികൾക്ക് നൽകുന്ന മയക്കുമരുന്ന് ഇനത്തിൽ​െപട്ട നൈട്രാസെപ്പാം ഗുളികകളുടെ വ്യാജ കുറിപ്പടി തയാറാക്കി മെഡിക്കൽ സ്​റ്റോറുകളിൽനിന്ന്​ വാങ്ങിയാണ് ഇവർ വിൽപന നടത്തുന്നത്. കോളജ് വിദ്യാർഥികളും യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് പ്രധാന ഉപഭോക്താക്കൾ. ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആക്കുളം നാറ്റ്പാക്കിനു സമീപത്തുനിന്ന്​ പ്രതികളെ പിടികൂടിയത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രാമചന്ദ്രന്‍, എ.എസ്.ഐ സാബു, സി.പി.ഒമാരായ മനു, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.