യൂത്ത്​ കോൺഗ്രസ്​ സെക്ര​േട്ടറിയറ്റ്​ മാർച്ച്​

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് മാർച്ച്​ നടത്തിയ സംസ്ഥാന ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ്​ ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ സെക്ര​േട്ടറിയറ്റിലേക്ക്​ മാർച്ച്​ നടത്തി. ബാരിക്കേഡ് മറിക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാലി​ൻെറ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അബീഷ്, നേമം ബ്ലോക്ക് പ്രസിഡൻറ്​ വിപിൻ നേമം, മലയിൻകീഴ് ഷാജി, രാജാജി മഹേഷ്, പ്രക്ഷോഭ്, ആൻറണി ഷിബു, അനു കഴക്കൂട്ടം എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം മാർച്ച്​ നടത്തിയ സംസ്ഥാന ഭാരവാഹികളായ എൻ.എസ്. നുസൂർ, സുധീർഷാ പാലോട്, ഷജീർ നേമം, അരുൺ രാജ്, കിരൺ ഡേവിഡ് എന്നിവർക്കെതിരെയാണ്​ പൊലീസ്​ നടപടിയുണ്ടായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.