മണ്ണ്-ജല സംരക്ഷണം വികസന പ്രവർത്തനംപോലെ മുഖ്യം -വി.എസ്. സുനിൽകുമാർ തിരുവനന്തപുരം: ഏതൊരു വികസനപ്രവർത്തനവും പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മണ്ണ്-ജല സംരക്ഷണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വിതുര പഞ്ചായത്തിൻെറ സമഗ്ര വികസനത്തിനായി തുടങ്ങുന്ന ആറ്റുമൺപുറം നീർത്തട പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ കാർഷികരംഗത്തെ വികസനപദ്ധതികൾ നടപ്പാക്കിയത്. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രദേശത്തെ മണ്ണ്-ജല സംരക്ഷണം ഉറപ്പാക്കി ഭൂഗർഭ ജലം വർധിപ്പിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തലത്തൂതക്കാവ് ഗവ. ട്രൈബൽ എൽ.പി.എസിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എൽ.വി. വിപിൻ, വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ശോഭന, മഞ്ജുഷ ആനന്ദ്, അനാമിക, മനോഹരൻ കാണി തുടങ്ങിയവർ സംബന്ധിച്ചു. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നബാർഡിൻെറ സഹായത്തോടെ വിതുര പഞ്ചായത്തിലെ മണലി, കല്ലാർ വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.