തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രഫി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. അവാർഡിനായി 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. കൃഷി, കല, സാമൂഹികപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്. 2020 ജനുവരി ഒന്നിന് ശേഷം എടുത്തതാവണം ചിത്രങ്ങൾ. മൂന്ന് വിഷയങ്ങളിലും ഓരോ എൻട്രി വീതം ഒരാൾക്ക് അയക്കാം. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും. https://youthawards.ksywb.in/ ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്‌ടോബർ 30ന് രാവിലെ 10 മുതൽ എൻട്രികൾ സ്വീകരിക്കുന്നതും അവസാന തീയതി നവംബർ 13 വൈകീട്ട് അഞ്ചുവരെയുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.