അമ്മയും കുഞ്ഞും കായലിൽ മരിച്ചനിലയിൽ

kol60 adi 3, Ragi 22 kundara.jpg -ചിത്രം- ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ കുണ്ടറ: അമ്മയെയും കുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടവട്ടം ബിന്ദുഭവനിൽ ബിജുവിെ​ൻറ ഭാര്യ രാഖി (22), മകൻ ആദി (മൂന്ന്) എന്നിവരാണ് മരിച്ചത്. രാഖിയുടെ ഭർത്താവ് സ്വകാര്യ ബസ്​ കണ്ടക്ടറായ ബിജുവി​ൻെറ നിരന്തര പീഡനമാണ്​ മരണകാരണമെന്ന്​ രാഖിയുടെ പിതാവ് യശോധരൻപിള്ള പറഞ്ഞു. കേരളപുരത്ത് വാടകക്ക്​ താമസിക്കുയായിരുന്നു രാഖിയും ബിജുവും. മദ്യപിച്ചെത്തി ബിജു നിരന്തരം കലഹിക്കുകയും രാഖിയെ മർദിക്കുകയും ചെയ്തിരുന്നുവത്രെ. കരയോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇടപെടലുകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ചയും ബിജു മദ്യപിച്ചെത്തി മർദിച്ചതോടെ ഇവർ വീടുവിട്ടിറങ്ങുകയും അടച്ചിട്ടിരുന്ന കുടുംബവീട്ടിൽ എത്തുകയുമായിരുന്നെന്ന് പറയുന്നു. ഇവരെ കാണാനില്ലെന്ന് ഫോണിൽ അറിയിച്ചതിനെതുടർന്ന് വീട്ടിൽ എത്തുമ്പോൾ ബിജു കൂട്ടുകാരുമൊത്ത് മദ്യപിക്കുകയായിരുന്നെന്ന് യശോധരൻപിള്ള പറയുന്നു. തുടർന്ന് കുണ്ടറ പൊലീസ്​ സ്​റ്റേഷനിൽ രാഖിയെയും മകനെയും കാണാനില്ലെന്ന് പരാതി നൽകി. അമ്മയുടെയും കുഞ്ഞിെ​ൻറയും ചിത്രം നാട്ടുകാർ പല വാട്​സ്​​ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഞായറാഴ്ച വൈകുന്നേരം നാലോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന യുവാക്കളാണ് കായലിൽ രാഖിയുടെ മൃതദേഹം കണ്ട് വാട്​സ്​ആപ്പിലെ നമ്പരിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. കുഞ്ഞിെ​ൻറ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് കിട്ടിയത്. കുണ്ടറ സ്​റ്റേഷൻ ഓഫിസർ എസ്. ജയകൃഷ്ണൻ, ൈക്രം എസ്​.ഐ അജയകുമാർ, വനിത എസ്​.ഐ ബിനി, സ്​റ്റേറ്റ് സ്​പെഷൽ ബ്രാഞ്ച് എസ്​.ഐ സതീഷ്കുമാർ, സ്​പെഷൽ ബ്രാഞ്ച് എസ്​.ഐ സുഗുണൻ, സി.പി.ഒ അരുൺ എന്നിവർ സ്​ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസി. സ്​റ്റേഷൻ ഓഫിസർ ബി.ഐ രാജേഷ്, ഉദയകുമാർ, ജോൺസൺ, അനിൽകുമാർ, സുരേഷ്, ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചിത്രം kol60 adi3, Ragi 22 kundara.jpg 1. കായലിൽ മരിച്ച രാഖിയും ആദിയും-കുണ്ടറ- 2. വെള്ളിമൺ കായലിൽ ഫയർഫോഴ്സ്​ തെരച്ചിൽ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.