വെഞ്ഞാറമൂട്: ടിപ്പര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വെമ്പായം തേവലക്കാട്ടില്‍ കുറവില്‍ വിളാകം വീട്ടില്‍ നാരായണ പിള്ള (95), ആംബുലന്‍സ് ഡ്രൈവര്‍ വെഞ്ഞാറമൂട് മുക്കുന്നൂര്‍ വലിയ കട്ടയ്ക്കാല്‍ വിനായക മന്ദിരത്തില്‍ പ്രദീപ് കുമാര്‍ (40) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വെമ്പായത്തിനു സമീപം തേവലക്കാട്ട് െവച്ചായിരുന്നു അപകടം. രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ എതിര്‍ദിശയില്‍ നിന്നുവന്ന ടിപ്പറുമായി ആംബുലന്‍സ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാരായണ പിള്ള സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു ആംബുലന്‍സില്‍ പ്രദീപ് കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. vjd accident death pradaeep kumar-40 1. വെഞ്ഞാറമൂട് ഫോട്ടോ. തേവലക്കാട്ടുണ്ടായ അപകടത്തില്‍ മരിച്ച ആംബുലന്‍സ് ഡൈവര്‍ പ്രദീപ് കുമാര്‍ (40) vjd vembayam accident spot photo 2. വെഞ്ഞാറമൂട്. ഫോട്ടോ. വെമ്പായം തേവലക്കാട്ട് ആംബുലന്‍സും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് തകര്‍ന്ന ആംബുലന്‍സിൻെറ മുന്‍ വശം. അപകടത്തില്‍ രോഗിയും ആംബുലൻസ് ഡ്രൈവറും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.