കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മണലേത്തു പച്ച- ഇടയ്ക്കരിക്കകം- മറവക്കുഴി-വല്ലൂർ റോഡ് നിർമാണം അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി വിനിയോഗിച്ചാണ് റോഡ് വികസനം നടപ്പാക്കുന്നത്. ഒരു കിലോമീറ്റർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. ശേഷിക്കുന്നഭാഗം തട്ടത്തുമല വാർഡിൽ ഉൾപ്പെടുന്നതാണ്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് പി.ലാലി അധ്യക്ഷയായിരുന്നു. വാർഡ് മെംബർ ജി.എൽ. അജീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, ബ്ലോക്ക് ഡിവിഷൻ മെംബർ ജി. ബാബുകുട്ടൻ, ബ്ലോക്ക് മെംബർ എസ്. യഹിയ, പി.പി. ബാബു എന്നിവർ സംസാരിച്ചു. ചിത്രം: thattathumala മണലേത്തു പച്ച-ഇടയ്ക്കരിക്കകം- മറവക്കുഴി-വല്ലൂർ അഡ്വ. ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.