വിതുര: സൗന്ദര്യവത്കരിച്ച . 2.8 കോടി രൂപക്ക് പൂർത്തീകരിച്ച പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 2017ൽ തുടക്കമിട്ട പദ്ധതിയാണിത്. കുട്ടികൾക്കുള്ള കളിക്കളം, ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും ഈ സ്ഥലം തെരഞ്ഞെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സൗകര്യപ്രദമായ പാർക്കിങ്ങിനും ലോവർ സാനറ്റോറിയം ഉപയോഗിക്കാം. നിലവിൽ സഞ്ചാരികൾക്ക് തങ്ങാൻ ഗവ. െഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകൾ എന്നിവയാണുള്ളത്. െഗസ്റ്റ് ഹൗസിൽ നാല് കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലോക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. ഉദ്ഘാടനചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ, ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഷീബഗിരീഷ്, വാർഡ് അംഗം എ.ആർ. ജിഷ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്. ബിന്ദുമണി തുടങ്ങിയവർ സംസാരിച്ചു. IMG-20201022-WA0020 ചിത്രം: മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ച 'പൊന്മുടി ലോവർ സാനറ്റോറിയം സൗന്ദര്യവത്കരണം' പദ്ധതിയിൽ ഡി.കെ. മുരളി എം.എൽ.എ നാട മുറിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.