വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു

വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജി​ൻെറയും ഹഖ് മുഹമ്മദി​ൻെറയും കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ചോദ്യംചെയ്തു. കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡൻറ്​ ജി. പുരുഷോത്തമന്‍ നായരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. കുറ്റകൃത്യത്തിനുശേഷം പ്രതികള്‍ ഫോണില്‍ പുരുഷോത്തമന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍. കേസിലെ പ്രധാന പ്രതിയായ ഉണ്ണിയുടെ ഫോണില്‍ നിന്നാണ് വിളിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിരുവോണ തലേന്നായിരുന്നു കൊലപാതകം. ​ ​െവെദ്യുതി മുടങ്ങും കല്ലറ: കല്ലറ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍പെട്ട തണ്ണിയം പാലുവള്ളി, പാട്ടറ, പാന്‍കുളം, പച്ചയില്‍മുക്ക്, കുറുമ്പയം. കെ.റ്റി കുന്ന്, വാഴത്തോപ്പ് പച്ച, പാലുവള്ളി, തോട്ടുംപുറം ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്​റ്റൻറ്​ എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.