പുസ്​തക പ്രകാശനം

തോന്നയ്​ക്കൽ: കുടവൂർ ധമനം സാഹിത്യസൗഹൃദ കൂട്ടായ്​മയുടെ ആഭിമുഖ്യത്തിൽ പണിമൂല ശ്രീനിയുടെ 'ഇഡലി ക്ലബ്​' എന്ന കഥാസമാഹാരം കവി പകൽക്കുറി വിശ്വൻ പ്രകാശനം ചെയ്​തു. റെയ്​സ്​ അക്കാദമി ഹാളിൽ കൂടിയ സമ്മേളനത്തിൽ കെ. തങ്കപ്പൻ നായർ അധ്യക്ഷത വഹിച്ചു. ചാന്നാങ്കര സലിം പുസ്​തകം ഏറ്റുവാങ്ങി. തോന്നയ്​ക്കൽ അയ്യപ്പൻ, എസ്​. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പണിമൂല ശ്രീനി മറുപടിപ്രസംഗം നടത്തി. കാപ്​ഷൻ panimoola പണിമൂല ശ്രീനിയുടെ ഇഡലി ക്ലബ്​ എന്ന കഥാസമാഹാരം കവി പകൽക്കുറി വിശ്വൻ ചാന്നാങ്കര സലിമിന്​ നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.