പാലോട്: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് മുന്നിൽ ജോയ് മലമാരിയുടെ . ഗ്രാമപഞ്ചായത്തിൽ 538 ഭിന്നശേഷിക്കാരുണ്ട്. എന്നാൽ ഇവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പദ്ധതി ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെടുത്തി പ്രത്യേക പരിഗണന നൽകി സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പകരം അവരുടെ വികസന ഫണ്ട് മരവിപ്പിക്കുകയും ആ ഫണ്ട് മറ്റ് പല പദ്ധതികൾക്കും വക മാറ്റി െചലവഴിക്കുകയുമാണ്. ഭിന്നശേഷിക്കാരുടെ വികസനത്തിന് വേണ്ടി സർക്കാർ നിർദേശിക്കുന്ന ഒരു കാര്യവും പഞ്ചായത്ത് ചെയ്യുന്നില്ല. ഇതിനെതിരെ പ്രതിഷേധ സൂചകമായാണ് സത്യഗ്രഹസമരം നടത്തിയതെന്ന് ജോയ് മലമാരി പറഞ്ഞു. ചിത്രം.. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് മുന്നിൽ ജോയ് മല മാരിയുടെ ഒറ്റയാൾ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.