ഉയർന്ന വിജയം: കുട്ടികളെ അനുമോദിച്ചു

കിളിമാനൂര്‍: കിളിമാനൂർ പഞ്ചായത്ത് പ്രദേശത്ത് നിന്ന്​ പ്ലസ് ടു, എസ്.എസ്.എല്‍.സി ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുകയും കുട്ടികളെ ആദരിക്കുകയും ചെയ്തു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷമി അമ്മാള്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എസ്. സിനി, ജനപ്രതിനിധികളായ എ. ദേവദാസ്, എസ്. ലിസി, എസ്.അനിത, എന്‍.ലുപിത, കെ.രവി, പഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫ് എന്നിവര്‍ പങ്കെടുത്തു. ചിത്രം: anumodanam കിളിമാനൂരിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെ ബി. സത്യൻ എം.എൽ.എ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.