കല്ലമ്പലം: കിണറ്റിലകപ്പെട്ട പോത്തിനെ ആറ്റിങ്ങൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് വടക്കോട്ടുകാവിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വടക്കോട്ടുകാവ് സ്വദേശി സച്ചുവിൻെറ ഉടമസ്ഥതയിലുള്ള പോത്തിനെ പ്രദേശവാസിയുടെ പുരയിടത്തിൽ മേയാൻ കെട്ടിയിരിക്കുകയായിരുന്നു. മേയുന്നതിനിടയിൽ കയർ അഴിഞ്ഞ് പോത്ത് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസംഘം കിണറ്റിൽ ഇറങ്ങി വല ഉപയോഗിച്ച് പോത്തിനെ പരിക്കേൽക്കാതെ പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ മുകുന്ദൻ, അനീഷ്, മനു വി നായർ, ഫയർ ഓഫിസർമാരായ സുമിത്ത്, സജീം, മനു, രാജഗോപാൽ, ഡ്രൈവർമാരായ ഷൈൻ ജോൺ, ദിനേശ്, ഹോംഗാർഡ് അനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 0_IMG-20201019-WA0217 കിണറ്റിൽ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.