അവഗണനക്ക്​ സർക്കാർ വില നൽകേണ്ടി വരും -പുന്നല ശ്രീകുമാർ

തിരുവനന്തപുരം: കോവിഡ്​ രോഗബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ പുലർത്തുന്ന അവഗണനക്ക്​ വില നിൽകേണ്ടി വരുമെന്ന്​ കെ.പി.എം.എസ്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പുലയർ മഹിളാ ഫെഡറേഷൻ സെക്ര​േട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹീനകൃത്യത്തി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന്​ സർക്കാറിന്​ ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇരയുടെ സംരക്ഷണത്തിൽ വീഴ്​ച വരുത്തിയർക്കെതിരെയുള്ള നടപടിയും ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. പി.കെ. സുജാത, സുനന്ദാ രാജൻ, ലൈലാ ചന്ദ്രൻ, എൽ. രമേശൻ, പി.കെ. രാജൻ, പ്രശോഭ്​ ഞാവേലി തുടങ്ങിയവർസംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.