പ്രതിഷേധ സംഗമം നടത്തി

ചിറയിൻകീഴ്: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ചിറയിൻകീഴ് മണ്ഡലം കണിയാപുരം ജങ്​ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 'ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതിവിധി അനീതിയാണ്, അനീതി അംഗീകരിക്കാനാവില്ല' എന്ന തലക്കെട്ടിൽ നടന്ന പരിപാടി ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ആദിൽ മുരുക്കുംപുഴ ഉദ്ഘാടനം ചെയ്​തു. ജില്ല കമ്മിറ്റി അംഗങ്ങളായ അംജദ് റഹ്‌മാൻ, ഫെബിന, ഗോപു തോന്നയ്ക്കൽ, ഫൈസൽ, സാജിദ്, ഷുഹാൻ എന്നിവർ നേതൃത്വം നൽകി. photo: IMG_20200930_180831

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.