തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ പിഴസംഖ്യ ഒഴിവാക്കിയിരുന്നതിൻെറ കാലാവധി അവസാനിച്ചു. ഇനി മുതൽ റിട്ടേൺ ചെയ്യുന്ന പുസ്തകങ്ങൾക്കും മാർച്ച് 21 മുതൽ സെപ്റ്റംബർ 30 വരെയുള്ള പിഴസംഖ്യ ഒഴിവാക്കും. ഒക്‌ടോബർ ഒന്ന് മുതലുള്ള പിഴസംഖ്യ പൂർണമായും ഈടാക്കും. ലൈബ്രറിയുടെ പ്രവർത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും. ലൈബ്രറി പ്രവേശനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രിച്ചിട്ടുണ്ട്. റഫറൻസ് ഹാളും പത്രവായനാ മുറികളും തുറക്കില്ല. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികളെയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ലൈബ്രറിയിൽ പ്രവേശിപ്പിക്കില്ല. ഐ.ഡി കാർഡില്ലാതെ പുസ്തകങ്ങൾ റിട്ടേൺ ചെയ്യാം. പുസ്തകങ്ങൾ എടുക്കുന്നതിന് ഐ.ഡി കാർഡ് വേണം. െഷൽഫിൽ നിന്ന് നേരിട്ട് പുസ്തകങ്ങൾ എടുക്കാൻ അംഗങ്ങളെ അനുവദിക്കില്ല. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ ലഭ്യമാക്കും. ലൈബ്രറി വെബ്‌സൈറ്റിൽ പുസ്തകങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്. ഇ-മെയിൽ മുഖേനയോ വാട്സ്ആപ് മുഖേനയോ അംഗത്വ നമ്പറും പേരും നൽകി പുസ്തകങ്ങൾ ആവശ്യപ്പെടാം. അറിയിപ്പ് ലഭിക്കുന്ന മുറക്ക് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ എടുക്കാം. വെബ്‌സൈറ്റ്: www.statelibrary.kerala.gov.in, വാട്‌സ് ആപ് നമ്പർ: 7736893884, ഇ-മെയിൽ: keralastatecentrallibrary@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.