സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന്

നേമം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ വാഹന നികുതി, ഇന്‍ഷുറന്‍സ് എന്നിവക്ക്​ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മൻെറ്​സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. സ്‌കൂള്‍ ബസുകളും ഈ കാലയളവില്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍, ലോക്​ഡൗണ്‍ കാലത്തെ വാഹനനികുതിയും ഇന്‍ഷുറന്‍സും പൂര്‍വാവസ്ഥയില്‍ നിലനില്‍ക്കുമെന്നാണ്​ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 30 വരെയാണ് കാലാവധി. എന്നാൽ, ലോക്​ഡൗണ്‍ തുടരുന്നതിനാല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ വാഹനങ്ങള്‍ പുറത്തിറക്കാനോ നിര്‍വാഹമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം നല്‍കിയ നിവേദനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.