വാർഡ് തലത്തിൽ അടച്ചിടണം-കലക്ടർ തിരുവനന്തപുരം : വാർഡ് തലത്തിൽ അടച്ചിടണമെന്ന ജില്ലാ ഭരണകൂടത്തിൻെറ റിപ്പോർട്ട്. വരും ദിവസങ്ങളിൽ കോവിഡ് നിരക്ക് ഉയരാൻ സാധ്യതയെന്ന കലക്ടർ പറഞ്ഞു. കോവി്്ഡ വ്യാപനം തടയുന്നത് കർശനമായ നടപടി വേണം. രാഷ്ട്രീയ- മത-സാമൂഹിക- സമ്മേളനങ്ങൾ നിരോധിക്കണം. ചെറിയ പ്രദേശങ്ങൾ അടച്ചിടുന്ന രീതി ഫലപ്രദമല്ല. 65 ന് മേൽ പ്രായമുളവർ,10 വയസിന് താഴെയുള്ളവർ,ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്. ലക്ഷണങ്ങലില്ലാതെ പ്രഥമിക ചികിൽസാ കേന്ദ്രങ്ങളിൽ കഴിയുന്ന കോവിഡ് രോഗികളുടെ ഡിസ് ചാർജിന് മുമ്പുള്ള കോവിഡ് പരിശോധന നിലവിലെ 10ാം ദിവസത്തിന് പകരം അഞ്ചാം ദിവസം നടത്തണമെന്നാണ് ജില്ലാ ഭരണകൂടം റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. വ്യാപനം നടക്കുന്ന രീതിയിൽ കൂട്ടം കൂടരുത്. കുറച്ച് പേർ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. ഇപ്പോൾ എല്ലാം ഓപ്പനാണ്. അതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുന്നു. രോഗം വരില്ലെന്ന ഒരു വിഭാഗത്തിൻെറ അപകടമാണ്. വീട്ടിൽ കുട്ടികളും വൃദ്ധരുമുണ്ടെന്ന് ജനങ്ങൾ ഓർക്കണം. കുടുംബത്തിലെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നിർദേശങ്ങൾ പൂർണായി പാലിക്കണമെന്നും കലകട്ർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.