​വൈത്തിരിയിൽ നടന്നത് ആസൂത്രിത കൊലപാതകം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വൈത്തിരിയിൽ മാവോവാദി​ നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില​ല്ലെന്ന്​ വ്യക്തമായതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. പൊലീസ് നടത്തിയ അരും കൊലയാണെന്ന്​ ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിയിക്കുന്നു. ജലീൽ വെടിയുതിർത്തപ്പോൾ തിരിച്ചു വെടിവെച്ചതാണെന്ന പൊലീസ് വാദം കള്ളമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടൽ കൊലകളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.