വീണ്ടെടുത്ത മൊബൈൽ ഫോണുകൾ കൈമാറി

നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഉപഭോക്താക്കളുടെ പക്കൽനിന്ന്​ കാണാതായതും മോഷണം പോയതുമായ 62 മൊബൈൽ ഫോണുകൾ ജില്ല സൈബർ ൈക്രം വിഭാഗം കണ്ടെടുത്ത് എസ്​.പി വി. ഭദ്രിനാരായണൻ ബന്ധപ്പെട്ടവർക്ക് കൈമാറി. എട്ട് ലക്ഷം രൂപയുടെ ഫോണുകളാണ് എസ്​.ഐ മുഹമ്മദ് ഷംസീറി​ൻെറ നേതൃത്വത്തിലുള്ള സൈബർ വിഭാഗം വീണ്ടെടുത്തത്. രണ്ടര മാസത്തിനുള്ളിൽ 25 കഞ്ചാവ് കേസുകളിലായി 45 പേരെയും കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലായി 25 പേരെയും അറസ്​റ്റ്​ ചെയ്തതായും എസ്​.പി അറിയിച്ചു. എട്ട് പേരെ ഗുണ്ടാനിയമപ്രകാരം ജയിലിൽ അടച്ചു. കൂടാതെ രാത്രികാല പ​േട്രാളിങ് ശകതമാക്കിയിട്ടുണ്ട്. കാർഷികബില്ലുകൾക്കെതിരെ പ്രതിഷേധം നാഗർകോവിൽ: പാർല​െമ​ൻറിൽ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകസംഘടനാ പ്രതിനിധികൾ പ്രതിഷേധസമരം നടത്തി. കന്യാകുമാരിജില്ലയിൽ നാഗർകോവിൽ, മാർത്താണ്ഡം, മഞ്ഞാല്​മൂട്​ എന്നീ സ്ഥലങ്ങളിൽ കർഷകർ റോഡ് ഉപരോധിച്ചു. നാഗർകോവിൽ ഡെറിക് ജങ്ഷനിൽ നടന്ന ഉപരോധസമരത്തിന് തമിഴ്നാട് കർഷകസംഘടന ജില്ല സെക്രട്ടറി രവി നേതൃത്വം നൽകി. മാർത്താണ്ഡം ബസ്​ സ്​റ്റാൻഡിനടുത്ത് നടന്ന സമരം കർഷകസംഘടന പ്രസിഡൻറ്​ സൈമൺ ശൈലസും മഞ്ഞാല്മൂട്ടിൽ ശശികുമാറും നേതൃത്വം നൽകി. റോഡ് ഉപരോധം നടത്തിയവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്ത് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.