കിളിമാനൂരിൽ വീണ്ടും കോവിഡ്

ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർക്ക് പോസിറ്റിവ് കിളിമാനൂർ: പഞ്ചായത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ ചൂട്ടയിൽ വാർഡ് പത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുടുംബത്തിലെ ഗൃഹനാഥൻ (72), ഭാര്യ (62), മകൾ (37), മരുമകൻ (45), പേരക്കുട്ടി (4) എന്നിവർക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കൊട്ടാരം വാർഡിൽ താമസിക്കുന്ന ആറ്റിങ്ങൽ ഫയർസ്​റ്റേഷനിലെ ജീവനക്കാരന് കഴിഞ്ഞദിവസം പോസിറ്റിവായിരുന്നു. ഇദ്ദേഹം യഥാസമയം ആശുപത്രിയിൽ ചികിത്സതേടിയതിനാൽ കുടുംബാംഗങ്ങളടക്കം സുരക്ഷിതരാണ്. പഞ്ചായത്തിലെ ഏഴാം വാർഡായ പുളിമ്പള്ളിക്കോണം കടമ്പാട്ടുകോണത്ത് 43 വയസ്സുള്ള ഫയർഫോഴ്സ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. ചൂട്ടയിലെ കുടുംബത്തിൽ രോഗം സ്ഥിരീകരിച്ച ഒരംഗം പുതിയകാവ് മാർക്കറ്റിന്​ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. ഇവരുമായി സമ്പർക്കമുള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പിനെ അറിയിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണെന്ന്​ ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. 12ാം വാർഡായ ദേവേശ്വരം നേരത്തേ മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും​ ആരോഗ്യവകുപ്പും പഞ്ചായത്തും നൽകുന്ന ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.