തിരുവനന്തപുരം: കേളര സർവകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 15ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാർഥികളെ അലോട്ട്‌മൻെറിന് പരിഗണിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം. സ്‌പോര്‍ട്‌സ് േക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാർഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്തശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രൊഫോമ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളജുകളില്‍ (സ്‌പോര്‍ട്‌സ് േക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ ഒക്ടോബർ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. കോളജുകളുടെ ഇ-മെയില്‍ ഐ.ഡി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കും. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി ഒക്‌ടോബര്‍ 15ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മൻെറിന് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്തശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി േക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുള്ള വിഷയങ്ങള്‍/കോളജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അപേക്ഷിക്കാന്‍ സാധിക്കുന്ന കോളജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകള്‍ നല്‍കിയതിനുശേഷം സേവ് ചെയ്ത് പ്രിൻറൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. ഓണ്‍ലൈന്‍ അപേക്ഷ പ്രിൻറൗട്ടിൻെറ പകര്‍പ്പുകള്‍ കോളജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ഇവ അഡ്മിഷന്‍ സമയത്ത് കോളജില്‍ ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോൺ നമ്പറുകളിലോ onlineadmissions@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡിയിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.