നഗരസഭ ടൗൺ പ്ലാനിങ്​ വിഭാഗം

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി തിരുവനന്തപുരം നഗരസഭ ടൗൺപ്ലാനിങ്​ വിഭാഗം അദാലത്​ മേയർ കെ. ശ്രീകുമാറി​ൻെറ അധ്യക്ഷതയിൽ നടന്നു. സർക്കാറി​ൻെറ വിവിധ സ്കീമുകളിൽ ഉൾപ്പെട്ടതടക്കമുള്ള ചെറിയ വാസഗൃഹങ്ങൾക്കുള്ള അപേക്ഷകളിന്മേൽ തീർപ്പ് കൽപിക്കുന്നതിനാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരസഭ മെയിൻ ഓഫിസിൽ​െവച്ച് അദാലത്​ സംഘടിപ്പിച്ചത്. ലൈഫ് ഭവന പദ്ധതിയിലടക്കം ഉൾപ്പെട്ടതും 150 എം സ്ക്വയർവരെ വിസ്തീർണമുള്ളതുമായ ഭവനങ്ങളുടെ അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിൽ പരിഗണിച്ച 93 അപേക്ഷകളിൽ 61 എണ്ണത്തിന് ഒക്കുപ്പൻസി അനുവദിക്കുന്നതിനും ഏ​െഴണ്ണം പെർമിറ്റ് നൽകുന്നതിനും നാലെണ്ണത്തിന് അനംഗീകൃത നമ്പർ നൽകുന്നതിനും റീജനൽ ടൗൺ പ്ലാനറുടെ അനുമതിക്കായി നാലപേക്ഷകളും തീരനിയന്ത്രണ അതോറിറ്റിക്ക് രണ്ട്​, ലോക്കൽ ലെവൽ മോണിറ്ററിങ് സമിതിക്ക് ഒന്ന്​ എന്നിങ്ങനെ അപേക്ഷകൾ അയക്കുന്നതിനും 14 എണ്ണം വിവിധ അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനായി നിർദേശം നൽകി ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, പാളയം രാജൻ, ഐ.പി. ബിനു, സി. സുദർശനനൻ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.