മുഖ്യമന്ത്രി സ്വന്തം മ​േനാനിലയാണ് പരിശോധിക്കേണ്ടത്​- ചെന്നിത്തല

തിരുവനന്തപുരം: മ​േനാനിലയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവി​ൻെറ മറുപടി. താനൊഴിച്ച് മറ്റെല്ലാവരുടെയും മ​േനാനില തെറ്റിയെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം മ​േനാനിലയാണ് പരിശോധിക്കേണ്ടതെന്ന്​ രമേശ് ചെന്നിത്തല പറഞ്ഞു. നാട്ടിൽ നല്ലത് നടക്കരുതെന്നല്ല, അഴിമതി നടക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ലൈഫ്​മിഷനിൽ അഴിമതി നട​െന്നന്ന്​ വ്യക്തമാണ്​. പാവങ്ങൾക്ക് വീട് വെച്ചുനൽകുന്ന ഇൗ പദ്ധതിയുടെ മറവിൽ തട്ടിപ്പ് നട​െന്നന്ന്​ സ്വപ്‌ന സുരേഷി​ൻെറ മൊഴിയുണ്ട്​. പദ്ധതിയിൽ നിന്ന് നാല് കോടിയുടെ കമീഷൻ തട്ടിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവ് പറഞ്ഞതിനെ ധനമന്ത്രി ശരിവെക്കുകയും ചെയ്തിട്ടുണ്ട്​. അരുതാത്തത്​ എന്തോ നട​െന്നന്ന്​ വ്യക്തമായതിനാലാണ്​ മടിച്ചുമടിച്ചാണെങ്കിലും വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. എന്നാല്‍, സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് പുറത്തുകൊണ്ടുവരാനാകൂ. ലൈഫ് പദ്ധതിയിലെ ധാരണപത്രത്തി‍ൻെറ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ നൽകി മാസങ്ങൾ പിന്നിട്ടിട്ടും നൽകാൻ തയാറാകാതെ വന്നപ്പോഴാണ് പ്രതിഷേധിച്ച് ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ചത്. രാജിക്ക്​ പിന്നാലെ രാത്രിയോടെ ധാരണപത്രത്തി​ൻെറ പകർപ്പ്​ തനിക്ക്​ തന്നു. രാജിവെക്കുംവരെ പകർപ്പ്​ തരാൻ കാത്തിരുന്നതി​ൻെറ കാരണം അറിയില്ല. കരാറുമായി ബന്ധപ്പെട്ട രേഖകൾ ലൈഫ് പദ്ധതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇത്തരം രേഖകൾ ജനങ്ങളെ അറിയിക്കുക എന്നത്​ സുതാര്യമായ സർക്കാറി‍ൻെറ ഉത്തരവാദിത്തമാണ്​. അതിന്​ തയാറാകാതെ രേഖകൾ രഹസ്യമായി സൂക്ഷിച്ചത്​ കുറ്റക്കാരെ രക്ഷിക്കാനാണ്​. സ്വപ്‌നയെ സംരക്ഷിക്കേണ്ട എന്ത്​ ബാധ്യതയാണ്​ മുഖ്യമന്ത്രിക്കും തദ്ദേശഭരണ മന്ത്രിക്കുമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.