എൻജിനീയറിങ്​; തലസ്ഥാനജില്ലയിലെ ഒന്നാം റാങ്കുകാരനായി അർജുൻ

തിരുവനന്തപുരം: എൻജിനീയറിങ്​ പ്രവേശനപരീക്ഷയിൽ തലസ്ഥാനജില്ലയിലെ ഒന്നാംറാങ്കുകാരനായി ആർ. അർജുൻ. വഞ്ചിയൂർ പൊലീസ്​ സ്​റ്റേഷന്​ എതിർവശം പത്മജം വീട്ടിൽ അഭിഭാഷകനായ രതീഷി​ൻെറയും ഫാർമസിസ്​റ്റായ രാജലക്ഷ്​മിയുടെയും മകനായ അർജുന്​ സംസ്ഥാനതലത്തിൽ 11 റാങ്കുണ്ട്​​. 580.0269 സ്​കോറോടെയാണ്​ ജില്ലയിൽ ഒന്നാമതായത്​. സഹോദരൻ ആദർശ്​ ഭാരത്​ പെട്രോളിയത്തിൽ ഇലക്​ട്രിക്കൽ എൻജിനീയറാണ്​. എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂട​ുതൽ പേർ റാങ്ക്​ പട്ടികയിൽ ഇടംപിടിച്ചതും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്​; 6476 പേർ. ആദ്യ ആയിരം റാങ്കുകാരിൽ 126പേർ ജില്ലയിൽ നിന്നാണ്​. ആദ്യ നൂറ്​ റാങ്കുകാരിൽ കൂട​ുതൽ പേരും തലസ്ഥാന ജില്ലയിലാണ്​; 21 പേർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.