ആരോഗ്യതീരം വെബിനാർ പരമ്പര

തിരുവനന്തപുരം: കിംസ്ഹെൽത്ത്-സ്നേഹതീരം കൗൺസലിങ്​ ആൻഡ്​ ഗൈഡൻസ് സൻെററി​ൻെറ ആഭിമുഖ്യത്തിൽ 'ആരോഗ്യതീരം 'എന്ന പേരിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുമെന്ന്​ സ്നേഹതീരം പ്രസിഡൻറ്​ ഇ.എം. നജീബും ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈനും അറിയിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ രാത്രി ഏഴിന് വെബിനാർ ആരംഭിക്കും. 'കോവിഡ്: വാർധക്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ആദ്യ വെബിനാറിൽ കിംസ് ഹോസ്പിറ്റലിലെ എൽഡർലി മെഡിസിൻ സീനിയർ കൺസൾസട്ടൻറ്​ ഡോ. രമേശ്കുമാറും ജനറൽ ആൻഡ്​ ലാപ്രോസ്കോപിക് സർജറി കൺസൾട്ടൻറ്​ ഡോ. ഷാഫി അലിഖാനും പങ്കെടുക്കും. വെബിനാർ പരമ്പര കിംസ് ഹെൽത്ത് ഗ്രൂപ്​ സി.എം.ഡി ഡോ.എം.ഐ സഹദുല്ല ഉദ്ഘാടനം ചെയ്യും. വെബിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8891721518ൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.