പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സി​ൻെറ രണ്ടാംഘട്ട ലാറ്ററൽ എൻട്രി പ്രവേശനം (ഒഴിവുള്ള സീറ്റുകളിലേക്ക്​) 24ന് രാവിലെ ഒമ്പത്​ മുതൽ കോളജിൽ നടക്കും. രാവിലെ ഒമ്പത്​ മുതൽ 10 വരെ ധീവര സമുദായത്തിൽപെട്ട റാങ്ക്‌ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്ലസ്ടു, വി.എച്ച്.എസ്.ഇ വിദ്യാർഥികളും ഒമ്പത്​ മുതൽ 10 വരെ റാങ്ക് നമ്പർ 400 വരെ, 10 മുതൽ 11 വരെ റാങ്ക് 401 മുതൽ 500 വരെ, 11 മുതൽ 12 വരെ റാങ്ക് 501 മുതൽ 600 വരെ, ഉച്ചക്ക്​ 12 മുതൽ ഒന്ന്​ വരെ റാങ്ക് 601 മുതൽ 700 വരെ, ഉച്ചക്ക്​ രണ്ട്​ മുതൽ മൂന്ന്​ വരെ റാങ്ക് 701 മുതൽ 800 വരെയുള്ള വിദ്യാർഥികളും സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ സഹിതം ഹാജരാകണം. പങ്കെടുക്കുന്ന വിദ്യാർഥികൾ ഫീസായ 13200 രൂപ, പി.ടി.എ ഫണ്ട്, മൂന്ന് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ എന്നിവ കരുതണം. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിശ്ചിതസമയത്തുമാത്രമേ പ്രവേശനം അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.