മാലിന്യം കലര്‍ന്ന മണ്ണ് റോഡുവക്കില്‍; നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു

വെള്ളറട: മാലിന്യം കലര്‍ന്ന മണ്ണ് റോഡുവക്കില്‍ നിക്ഷേപിച്ചു; നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞിട്ടു. തിങ്കളാഴ്​ച രാവിലെ ആറാട്ടുകുഴിയിലാണ് മാലിന്യം കയറ്റിയ നാല് ടിപ്പര്‍ ലോറികള്‍ തടഞ്ഞിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രഹസ്യമായി മാലിന്യം തട്ടിയത്. കോവില്ലൂരില്‍ റോഡ് പണിക്കുവേണ്ടി നീക്കം ചെയ്ത മാലിന്യമാണ് റോഡ് വക്കില്‍ നിക്ഷേപിച്ചത്. ടിപ്പര്‍ ലോറികള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് കരാറുകാരന്‍ സംഭവ സ്​ഥലത്തെത്തി മാലിന്യം നീക്കം ചെയ്യാമെന്നും മേലില്‍ മാലിന്യം റോഡുവക്കില്‍ നിക്ഷേപിക്കി​െല്ലന്ന ഉറപ്പിലാണ് മണ്ണ് നിറച്ച ടിപ്പര്‍ ലോറികള്‍ വിട്ട​ുകൊടുത്തത്. rode vakkil malinyam thatea nelail teppar lorekal nattukar thadangappol ചിത്രം. ആറാട്ടുകുഴിയില്‍ മാലിന്യം കലര്‍ന്ന മണ്ണ് റോഡുവക്കില്‍ നിക്ഷേപിച്ച നിലയില്‍ 2. ആറാട്ടുകുഴിയിൽ മാലിന്യം കയറ്റിയ നാല് ടിപ്പര്‍ ലോറികള്‍ തടഞ്ഞിട്ടപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.