വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -കോൺഗ്രസ്

കിളിമാനൂർ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ കിളിമാനൂര്‍ ജങ്ഷനിൽ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പഴയകുന്നു​േമ്മല്‍, അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഷിഹാബുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അടയമൺ മുരളീധര​ൻെറ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ ബ്ലോക്ക് പ്രസിഡൻറ് എം.കെ. ഗംഗാധര തിലകന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നളിനൻ, രാജേന്ദ്രന്‍, ചെറുനാരകംകോട് ജോണി, ഹരി ശങ്കർ, മോഹന്‍ലാല്‍, ഗുരുലാല്‍, രമദേവി, ഭാസ്കരന്‍, പ്രസന്ന, പോളച്ചിറ ബാബു, ഷൈല ബീവി, ഷാജി, യൂത്ത് കോണ്‍ഗ്ര സ് മണ്ഡലം പ്രസിഡൻറ് സിബി എന്നിവർ പങ്കെടുത്തു. KM R Pho 19- 1 a കോൺഗ്രസ് മണ്ഡലം കമ്മിറ്റി കിളിമാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.