അപകടം പതിയിരിക്കുന്ന വെറ്റക്കട-കാപ്പില്‍ തീരദേശ റോഡ്

വര്‍ക്കല: ഇടവ പഞ്ചായത്തിലെ വെറ്റക്കട-കാപ്പിൽ റോഡിൽ അപകടം പതിയിരിക്കുന്നു. കൊടും വളവുകളും റോഡിനിരുവശങ്ങളിലും വളർന്നുപന്തലിച്ച കുറ്റിക്കാടുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്​റ്റുകളും സ്ലാബില്ലാത്ത ഓടകളും അപകടകാരണമാകുന്നുണ്ട്. ജൂണ്‍ മൂന്നിന് സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ പിക്അപ് വാനും ബൈക്കും കൂട്ടിയിടിച്ച് പൂതക്കുളം സ്വദേശിയായ യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കല്ലമ്പലത്തുനിന്നും വർക്കല-ഇടവ കാപ്പിൽ വഴി പരവൂരിലെത്തി കൊല്ലത്തേക്ക് നീളുന്ന പ്രധാന പാതയാണ് ഇത്. വെറ്റക്കട പള്ളിക്ക് മുന്നിലെ ഹെയർപിൻ വളവാണ് അപകട കേന്ദ്രം. 2018 സെപ്റ്റംബറില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് കല്ലമ്പലം സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. അപകടങ്ങളും മരണങ്ങളുള്‍പ്പെടെ നിരന്തരം സംഭവിച്ചിട്ടും മേഖലയിലെ അപകടാവസ്ഥ ഒഴിവാക്കാന്‍ അധികൃതർ നടപടിയെടുക്കുന്നില്ല. വലിയ വളവുകളുള്ള റോഡില്‍ സദാസമയവും വാഹനത്തിരക്കും വാഹനങ്ങളുടെ അമിതവേഗവും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വെറ്റക്കട പള്ളിമുക്ക് മുതല്‍ 18ാം പടി വരെയുള്ള 200 മീറ്റര്‍ ഭാഗത്ത് ഏഴോളം വൈദ്യുതി പോസ്​റ്റുകളാണ് റോഡിലേക്ക് ചേർന്നുനില്‍ക്കുന്നത്. 10 വര്‍ഷം മുമ്പാണ്​ വർക്കല-കാപ്പിൽ ടി.എ. മജീദ് റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ചത്. അന്ന് റോഡിന് വീതി കൂട്ടാനായി സ്ഥലം ഏറ്റെടുത്തെങ്കിലും റോഡരികുകളിലെ വൈദ്യുതി പോസ്​റ്റുകള്‍ മാറ്റിയില്ല. റോഡിലെ കായലോരഭാഗത്താണ് വൈദ്യുതി പോസ്​റ്റുകൾ അപകടകരമാംവിധം നിൽക്കുന്നത്. റോഡ് കഴിഞ്ഞുള്ള സ്വകാര്യ ഭൂമികൾ പത്തടിയോളം താഴ്ചയിലാണ്​. റോഡരികിലും പുരയിടങ്ങളിലും കാട്​ പടർന്ന്​ റോഡിലേക്കിറങ്ങിയിട്ടുണ്ട്. അപകടങ്ങളെ ചെറുക്കാനായി ഇവിടെ ക്രാഷ് ബാരിയറുകളുമില്ല. റോഡി​ൻെറ ഒരുഭാഗത്തെ മേൽമൂടിയില്ലാത്ത ഓടകളും അപകട സാധ്യത കൂട്ടുന്നുണ്ട്. കാടുവളര്‍ന്നതിനാല്‍ ഓടയും മറുവശത്തെ കുഴിയും വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടില്ല. വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് മിക്കവാറും ഓട്ടോകളും കാറുകളും അപകടത്തിൽപെടുന്നത്. പ്രദേശത്തെ യുവജനസംഘടനകള്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകൾ മാത്രമാണ് ഇവിടെയുള്ളത്​. ഫോട്ടോകാപ്ഷൻ 18 VKL 1 edava-vettakkada-Kappil Road@varkala ചിത്രം കാട്ടുപൊന്തകൾ വളർന്നുകയറിയും പൊതുവെ വളവുകൾ നിറഞ്ഞതുമായ ഇടവ-വെറ്റക്കട റോഡ്. ഇവിടെ അപകടങ്ങൾ നിത്യസംഭവമാവുകയാണ് അപകടം പതിവായ ഇടവ വെറ്റക്കട-കാപ്പില്‍ തീരദേശ റോഡിലെ കാടുമൂടിയ ഓടയില്‍ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് ഇടവ വെറ്റക്കട- കാപ്പില്‍ തീരദേശ റോഡരികില്‍ അപകടഭീഷണിയായി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.