തിരുവനന്തപുരം: നിയമസഭാസാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക് ആദരസൂചകമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കും. 18ന് രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ നടക്കുന്ന ആഘോഷപരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരുംദിവസങ്ങളില്‍ കെ.പി.സി.സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികള്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.