സംഘർഷത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കേസ്

കൊല്ലം: വാക്കേറ്റത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനൽ നഗർ 10ൽ ഷാഫിയാണ്​ (60) മരിച്ചത്. അയൽവാസിയും ബന്ധുവുമായ ലൈല(46)ക്കെതിരെയാണ് ഈസ്​റ്റ്​ പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം 25നാണ് സംഭവം. ഷാഫിയുടെ ഭാര്യയും ലൈലയും തമ്മിൽ വഴക്കുണ്ടായി. ഇത് ചോദിക്കാൻ ഷാഫിയുടെ മകൻ റഹീം ലൈലയുടെ വീട്ടിലെത്തി. ഇവർ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ തടയാനെത്തിയ ഷാഫിയെ ൈലല വിറകുകഷണം ഉപയോഗിച്ച് എറിയുകയായിരു​െന്നന്ന് പൊലീസ് പറഞ്ഞു. തലക്ക്​ മുറിവേറ്റ ഷാഫിയെ ജില്ല ആശുപത്രിയിലെത്തിച്ച് മുറിവിൽ മരുന്നു​െവച്ചശേഷം വീട്ടിലേക്ക് വിട്ടു. രണ്ടുദിവസത്തിനുശേഷം അബോധാവസ്ഥയിലായ നിലയിൽ ജില്ല ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യആശുപത്രിയിലേക്കും മാറ്റി. ചികിത്സക്കിടെ കഴിഞ്ഞദിവസം മരിച്ചു. വിറകുകൊണ്ടുള്ള അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ലൈല. മക്കൾ: റഹീം, റാഫി, അഷറഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.