തിരുവനന്തപുരം: നഗരസഭയുടെ ബൈസൈക്കിൾ ബ്രിഗേഡ് നടത്തുന്ന അന്താരാഷ്ട്ര വെർച്വൽ സൈക്കിളോത്സവത്തിൻെറ ലോഗോ മേയർ കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. ഒക്ടോബർ 2, 3, 4, 5 തീയതികളിലായാണ് വെർച്വൽ സൈക്കിളോത്സവം. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, ബൈസൈക്കിൾ മേയർ പ്രകാശ് പി. ഗോപിനാഥ്, അപർണ പ്രഭാകർ, അഞ്ജലി, ഭദ്ര അനിൽ, അനുഭവ് എന്നിവർ പങ്കെടുത്തു. സൈക്കിളോത്സവത്തിൻെറ രജിസ്ട്രേഷൻ ഫോം Indus cycling embassy എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. photo file name: Cycle.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.