പോത്തൻകോട് ബ്ലോക്ക് ഓഫിസിന് മുന്നിൽ അംഗങ്ങൾ സത്യഗ്രഹം നടത്തി

കഴക്കൂട്ടം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച പിണറായി സർക്കാറി​ൻെറ നടപടിക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് അംഗങ്ങൾ സത്യഗ്രഹസമരം നടത്തി. അഡ്വ.എസ്. കൃഷ്ണകുമാറി​ൻെറ അധ്യക്ഷതയിൽ നടന്ന സമരം എം.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. വസന്തകുമാരി, ജോളി പത്രോസ്, കുന്നുംപുറം വാഹിദ്, നേതാക്കളായ അഡ്വ. സുബൈർ കുഞ്ഞ്, കൊയ്ത്തൂർക്കോണം സുന്ദരൻ, എം.എസ്. അനിൽ, ജി. സുരേന്ദ്രൻ, പൊടിമോൻ അഷ്​റഫ്, പുതുക്കരിപ്രസന്നൻ, ഭുവനചന്ദ്രൻ നായർ, ബിജു ശ്രീധർ, സി.എച്ച്. സജീവ്, കെ. ഓമന തുടങ്ങിയവർ സംസാരിച്ചു. photo: satyagraha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.