ബാലരാമപുരം ഗവൺമെൻറ്​ ഹയർസെക്കൻഡറി സ്​കൂളിന് ഫക്കീർഖാ​െൻറ പേര് നൽകും

ബാലരാമപുരം ഗവൺമൻെറ്​ ഹയർസെക്കൻഡറി സ്​കൂളിന് ഫക്കീർഖാ​ൻെറ പേര് നൽകും ബാലരാമപുരം: ബാലരാമപുരം ഗവ. ഹയർസെക്കൻഡറി സ്​കൂളിന് സ്വാതന്ത്ര്യസമരസേനാനി ഫക്കീർഖാ​ൻെറ പേര് നൽകാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. പേരിടൽ പ്രമേയത്തെ ബി.ജെ.പി മാത്രമാണ് എതിർത്തത്. പഞ്ചായത്ത് കമ്മിറ്റിയിൽ ചൊവ്വാഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ ഫക്കീർഖാ​ൻെറ നാമം സ്​കൂളിന് നൽകണമെന്ന ഭരണപക്ഷത്തി​ൻെറ പ്രമേയത്തിന് പ്രതിപക്ഷവും അനുകൂലിച്ചു. ഫക്കീർഖാൻ ബാലരാമപുരം ഗവൺമൻെറ്​ ഹയർസെക്കൻഡറി സ്​കൂളിനുവേണ്ടി സ്ഥലം നൽകി ഹയർസെക്കൻഡറി സ്​കൂളാക്കുന്നതിന് വേണ്ടിയുള്ള നടപടികൾക്ക് മുഖ്യപങ്കുവഹിച്ചു. സ്​കൂളിനുവേണ്ടി 42 സൻെറ്​ സ്​ഥലം നൽകിയ സ്വാതന്ത്ര്യസമരസേനാനിയും സി.പി.എം പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ഫക്കീർഖാ​ൻെറ പേര് സ്​കൂളിന് നൽകണമെന്ന്​ ആവശ്യമുയർന്നിരുന്നു. തെക്കൻ തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്​റ്റ്​ പാർട്ടി രൂപവത്​കരണത്തിന് മുൻകൈയെടുത്ത കമ്യൂണിസ്​റ്റ്​ തറവാട്ടിലെ കാരണവരുമാണ്​ പി. ഫക്കീർഖാൻ. ഫക്കീർഖാൻ പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ ബാലരാമപുരം ദേശീയപാതയിലെ യു.പി സ്​കൂൾ ഹൈസ്​കൂളാക്കി ഉയർത്തുന്നതിന് ഇദ്ദേഹത്തി​ൻെറ നേതൃത്വത്തിൽ പഞ്ചായത്ത് മെംബർമാർ നിരാഹാരസമരം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.