തിരുവനന്തപുരം: നഗരസഭ കാഞ്ഞിരംപാറ എൽ.പി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച പുതിയകെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിൽ നിർമിക്കുന്ന പുതിയ പാചകപ്പുരയുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ െചലവഴിച്ചാണ് സ്‌കൂളിൽ പുതിയ കെട്ടിടത്തിൻെറ നിർമാണം പൂർത്തീകരിച്ചത്. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, സി. സുദർശനൻ, കൗൺസിലർ കാഞ്ഞിരംപാറ രവി, ഹെഡ്മിസ്ട്രസ് ഗീത, പി.ടി.എ പ്രസിഡൻറ് അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു Kanjirampara LPS (2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.