'കലശലായ ക്ഷീണമായിരുന്നു, ഉറക്കം താളം തെറ്റി' കോവിഡ്​ അനുഭവം വിവരിച്ച്​ മന്ത്രി തോമസ്​ ​െഎസക്​

തിരുവനന്തപുരം: 'കലശലായ ക്ഷീണമായിരുന്നു ലക്ഷണം, വർത്തമാനം പറഞ്ഞാൽ ശ്വാസംമുട്ടൽ, ഉറക്കം താളംതെറ്റി, ശുണ്​ഠി കൂടി. ഇപ്പോൾ എല്ലാം സാധാരണനിലയായി. ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തുമെന്നത് അനുഭവം' -രോഗമുക്തി നേടിയ ശേഷം കോവിഡ്​ അനുഭവങ്ങളെ കുറിച്ച്​ മ​ന്ത്രി തോമസ്​ ​െഎസക്കിന്​​ പറയാനുള്ളത്​ ആത്മവിശ്വാസത്തോടെ രോഗാവസ്​ഥയെ തരണം ചെയ്​തതിനെ കുറിച്ചാണ്​. രോഗം സ്​ഥിരീകരിച്ച ദിവസം രാവിലെ മുതൽ 20 ഓളം പേരുമായി വിഡിയോ കോൺഫറൻസ്​ വഴി സംവദിച്ചിരുന്നു. സാധാരണ ഇത്തരം പ്രവർത്തനങ്ങൾ എത്ര മണിക്കൂർ നീണ്ടാലും ക്ഷീണം തോന്നാറില്ല. എന്നാൽ, ഇത്തവണ യോഗങ്ങൾക്കിടയിൽ കിടക്കണമെന്ന തോന്നൽ. വൈകുന്നേരമായപ്പോഴേക്കും ശ്വാസംമുട്ടലായി. പിന്നെ വൈകിപ്പിച്ചില്ല -ആൻറിജൻ ടെസ്​റ്റിലേക്കെത്തിയ വഴികൾ മന്ത്രി ഫേസ്​ബുക്കിൽ കുറിച്ചതിങ്ങ​നെ. രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂർണ പരിശോധന. ചികിത്സ തേടുന്നതിൽ കാലതാമസമുണ്ടാകാത്തതിനാൽ വൈറൽ ലോഡ് കുറവായിരുന്നു. ഉടൻ സ്​റ്റിറോയിഡ് ആൻറി വൈറൽ ഫ്ലൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടൽ മൂർച്ഛിച്ചില്ല -അദ്ദേഹം തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.